ജിയോ ആഗോള വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും

Posted on: May 28, 2020

മുംബൈ : റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമിനെ 2021 – ല്‍ ആഗോള വിപണിയില്‍ ലിസ്റ്റു ചെയ്യാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആലോചിക്കുന്നു. നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്യാനാണ് പ്രഥമ പരിഗണനയെന്നാണ് വിവരം. 20 മുതല്‍ 25 ശതമാനം വരെ ഓഹരികള്‍ ലിസ്റ്റ് ചെയ്ത് മൂലധനം ഉയര്‍ത്തുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ജിയോ പ്ലാറ്റ്‌ഫോം, അഞ്ചു വര്‍ഷത്തിനുള്ളില്‍ ലിസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കിയിരുന്നു.