ഇന്ത്യയിലെ ഡ്രൈവര്‍ പങ്കാളികള്‍ക്ക് 25 കോടി രൂപ ഗ്രാന്റ് നല്‍കാന്‍ ഊബര്‍

Posted on: April 11, 2020

കൊച്ചി : രണ്ട് മുന്‍നിര സാമൂഹ്യ സംരഭങ്ങളായ ഗിവ് ഇന്ത്യ, സംഹിത എന്നിവയുമായുള്ള പങ്കാളിത്തത്തില്‍ സൃഷ്ടിക്കപ്പെട്ട ഊബര്‍ കെയര്‍ ഡ്രൈവര്‍ ഫണ്ടിലേക്ക് ഊബര്‍ നിക്ഷേപിച്ച 25 കോടി രൂപയില്‍ നിന്നുള്ള ഗ്രാന്റുകളുടെ ആദ്യ ബാച്ച് യൂബറിന്റെ പ്ലാറ്റ്ഫോമിലുള്ള ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാര്‍ കൈപ്പറ്റിത്തുടങ്ങി.

ഊബര്‍ കെയര്‍ ഡ്രൈവര്‍ ഫണ്ട് ആയിരക്കണക്കിന് ഡ്രൈവര്‍ പാര്‍ട്ണര്‍മാരുടെ അക്കൗണ്ടുകളിലേക്ക് ചെറിയ ഗ്രാന്റുകള്‍ അവരുടെ അടിയന്തിരവും അത്യാവശ്യവുമായ കുടുംബ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിക്കുന്നതിനായി നേരിട്ട് കൈമാറുന്നതാണ്.

ഊബര്‍ അതിന്റെ പ്ലാറ്റ്ഫോമിലെ ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാരുടെ ക്ഷേമവും സൗഖ്യവും ഉറപ്പാക്കുന്നതിനായി, ഒരു മുന്‍നിര ക്രൗഡ്ഫണ്ടിംഗ് സംഘടനയായ മിലാപുമായുള്ള ഒരു പങ്കാളിത്തത്തിലൂടെ അതിന്റെ ജീവനക്കാരുടെയും, യാത്രക്കാരുടെയും, സി.എസ്.ആര്‍. ഫണ്ടുകള്‍, എന്നിവരില്‍ നിന്നുള്ള സംഭാവകളിലൂടെ 150 കോടി രൂപ എന്ന സംയുക്ത ലക്ഷ്യത്തിലെത്താന്‍, കൂടുതലായി 25 കോടി രൂപ കൂടി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.

ഇതിനോടകം, കേവലം ഏതാനും മണിക്കൂറില്‍, ഊബര്‍ ജീവനക്കാര്‍ ഈ ലക്ഷ്യത്തിലേക്ക് നല്ല ആവേശം പ്രകടമാക്കുകയും ഫണ്ടിലേക്ക് 17 ലക്ഷം രൂപ സംഭാവന ചെയ്യുകയും ചെയ്തു. മറ്റെല്ലാ ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാക്കും പുറമേ, മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗതാഗതസൗകര്യം ഒരുക്കുകയും, പ്രായമായവര്‍ക്ക് അത്യാവശ്യ സവാരികള്‍ ഒരുക്കുകയും, ആയിരക്കണക്കിന് ഭവനങ്ങളില്‍ ദൈനംദിനാവശ്യത്തിനുള്ള സാധനങ്ങള്‍ എത്തിക്കുകയും ചെയ്ത് ഇന്ത്യയില്‍ കോവിഡ്-19ന്റെ വ്യാപനം തടയുന്നതില്‍ സഹായിക്കുന്ന, യൂബര്‍മെഡിക്, യൂബര്‍ എസ്സെന്‍ഷ്യല്‍, ഊബറിന്റെ ലാസ്റ്റ്-മിനിട്ട് ഡെലിവറി സര്‍വീസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും ഈ ഫണ്ട് ഗ്രാന്റുകള്‍ വിതരണം ചെയ്യുന്നതാണ്.

ഈ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട്, പ്രദീപ് പരമേശ്വരന്‍, പ്രസിഡന്റ്, ഊബര്‍ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ, പറഞ്ഞു, ‘ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാര്‍ക്ക് ഞങ്ങളുടെ ബിസിനസ്സില്‍ ഹൃദയസ്ഥാനമാണുള്ളത്. ഞാന്‍ എപ്പോഴും പറയാറുള്ളത് പോലെ ഡ്രൈവര്‍മാരെ കൂടാതെ യൂബര്‍ ഇല്ല. ഡ്രൈവര്‍ സമൂഹത്തെ പിന്തുണയ്ക്കുന്നത് മുമ്പൊരിക്കലും ഇത്രയധികം പ്രധാനമല്ലായിരുന്നു. ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാര്‍ക്കുള്ള ഈ ആദ്യ സാമ്പത്തിക ആശ്വാസ പാക്കേജ് അവരെയും അവരുടെ കുടുംബത്തെയും അവരുടെ അടിയന്തിരമായ ദൈനംദിന അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിലും ആഴ്ച്ചകളിലും, ഞങ്ങള്‍ ആദ്യം ധനസമാഹരണം നടത്തുകയും, അതിനുശേഷം ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാര്‍ക്ക് യൂബര്‍ കെയര്‍ ഡ്രൈവര്‍ ഫണ്ടില്‍ നിന്ന് അധികമായുള്ള ഗ്രാന്റുകള്‍ അനുവദിക്കുകയും ചെയ്യുന്നതാണ്. ഇന്ന്, ഞങ്ങളുടെ ദശലക്ഷക്കണക്കിന് സവാരിക്കാരോടും, കോര്‍പറേറ്റ് പങ്കാളികളോടും, മനുഷ്യസ്നേഹികളോടും അതുപോലെതന്നെ പൊതുജനങ്ങളോടും ഞങ്ങളുടെ യത്നങ്ങളെ പിന്തുണയ്ക്കാനും തങ്ങളുടെ കരുതല്‍ പ്രകടമാക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു.’

അടുത്ത ഏതാനും ദിവസങ്ങളില്‍, യൂബര്‍ ഒരു ഹോസ്പിറ്റല്‍ ക്യാഷ് ഇന്‍ഷുറന്‍സ് പോളിസിയും അവതരിപ്പിക്കുന്നതാണ്. അത് ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാര്‍ക്ക് പ്രയോജനം ചെയ്യുകയും, കോവിഡ്-19ഉം 14 ദിവസം വരെ ആശുപത്രിവാസം ആവശ്യമായ മറ്റ് അസുഖങ്ങളും കവര്‍ ചെയ്യുകയും ചെയ്യുന്നതാണ്.

ഇന്ന് പ്രഖ്യാപിച്ച എല്ലാ നടപടികളും, കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി യൂബര്‍ ഇതിനോടകം പ്രഖ്യാപിച്ച, ചുവടെ പറയുന്ന ഡ്രൈവര്‍ സപ്പോര്‍ട്ട് ഇനിഷ്യേറ്റീവുകള്‍ക്ക് ഉപരിയായും പുറമേയും ഉള്ളതാണ്:-

ഇ.എം.ഐ. റിലീഫ്: ആര്‍.ബി.ഐ. നിര്‍ദേശങ്ങളെ തുടര്‍ന്നുള്ള സാമ്പത്തികാശ്വാസം ഡ്രൈവര്‍മാര്‍ക്ക് എത്രയും പെട്ടെന്ന് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി റെഗുലേറ്റര്‍മാര്‍, ഫിനാന്‍സിയേഴ്സ് എന്നിവരുമായി ഒത്തുചേര്‍ന്ന് യൂബര്‍ പ്രവര്‍ത്തിക്കുകയാണ്.

ഊബര്‍ കെയര്‍ മൈക്രോ ക്രെഡിറ്റ്: പണമടവുകള്‍ വൈകുന്നതിനും, അതുപോലെതന്നെ ഊബര്‍ കെയര്‍ സൗകര്യപ്പെടുത്തിയ വായ്പകളുടെ കുടിശ്ശികയിലും ചുമത്തിയേക്കാവുന്ന പിഴകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അവ ഒഴിവാക്കുന്നതിനായി, ഊബര്‍ തങ്ങളുടെ മൈക്രോ-ക്രെഡിറ്റ് പാര്‍ട്ട്ണര്‍മാരോടൊപ്പവും പ്രവര്‍ത്തിക്കുകയാണ്.

എക്സ്.എല്‍.ഐ.യ്ക്കുള്ള ലീസ് റെന്റലുകള്‍ ഒഴിവാക്കല്‍: എക്സ്.എല്‍.ഐ. (ഒരു ഊബര്‍ ഗ്രൂപ്പ് കമ്പനി) ഇനി അറിയിപ്പുണ്ടാകുന്നത് വരെ, ലീസ് റെന്റല്‍ പേയ്മെന്റുകള്‍ ഒഴിവാക്കിയിരിക്കുന്നു.

സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍: ഡോക്ട്സാആപ്പുമൊത്തുള്ള അതിന്റെ പങ്കാളിത്തത്തിലൂടെ, ഇന്ത്യയില്‍ എവിടെയും ഡോക്ടേഴ്സ് ഓണ്‍ കോളില്‍ നിന്ന് സൗജന്യമായ പരിധിയില്ലാത്ത കണ്‍സള്‍ട്ടേഷനും അതോടൊപ്പം മരുന്നുകളുടെ വിലയില്‍ 20% വരെയും, ലാബ് പരിശോധനകളില്‍ 40% വരെയും കിഴിവും പ്രാപ്യമാകാന്‍ ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാരെയും അവരുടെ കുടുംബങ്ങളെയും യൂബര്‍ സഹായിക്കുകയാണ്.

ഊബര്‍ കമ്മീഷനുകള്‍: ഭൂരിപക്ഷം ഊബര്‍മെഡിക്കുകളില്‍ നിന്നും, എല്ലാ യൂബര്‍ ഡെലിവറി സര്‍വീസ് ഡ്രൈവര്‍മാരില്‍ നിന്നും കമ്മീഷനുകളൊന്നും യൂബര്‍ ഈടാക്കുന്നില്ല. അങ്ങനെ ബില്ല് ചെയ്തിരിക്കുന്ന തുക മുഴുവനും കൈവശം വയ്ക്കാന്‍ അവരെ പ്രാപ്തരാക്കുന്നു.

ഊബര്‍ കെയര്‍ ഡ്രൈവര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ അത് ചെയ്യാനാവും. സംഭാവന ചെയ്യുന്ന എല്ലാവര്‍ക്കും ബാധകമായ നിയമങ്ങള്‍ അനുസരിച്ചുള്ള നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന് 80ജി നികുതി രസീത് നല്കുന്നതാണ്.

TAGS: Uber |