പി.എം. കെയേഴ്സ് ഫണ്ടിലേക്ക് 100 കോടി സംഭാവന ചെയ്ത് രാധാകിഷന്‍ ദമാനി

Posted on: April 8, 2020

കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം. കെയേഴ്സ് ഫണ്ടിലേക്ക് 100 കോടി സംഭാവന ചെയ്ത് രാധാകിഷന്‍ ദമാനി. ഡി.മാര്‍ട് പ്രൊമോട്ടറും ബ്രൈറ്റ് സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനായ രാധാകിഷന്‍ ദമാനി 100 കോടിയോടൊപ്പം വിവിധ സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകള്‍ക്ക് 55 കോടി രൂപയും നല്‍കി.