ടൈറ്റാൻ ഐ പ്ലസ് സ്റ്റോർ പൂങ്കുന്നത്ത് പ്രവർത്തനമാരംഭിച്ചു

Posted on: September 18, 2020

തൃശൂര്‍ : ലോകോത്തര ബ്രാന്‍ഡുകളുടെ ലെന്‍സുകളും ഫ്രെയിമുകളും സണ്‍ഗ്ലാസുകളുമെല്ലാമായി ടൈറ്റാന്‍ ഐ പ്ലസ് പൂങ്കുന്നത്തെ എഫ്ഫാത്ത മെഡിക്കല്‍ സര്‍വീസസില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പൂങ്കുന്നം സെന്റ് ജോസഫ്പള്ളിക്കു സമീപം എഫ്ഫാത്ത മെഡിക്കല്‍ സര്‍വീസസിന്റെ ഫസ്റ്റ് ഫ്‌ളോറില്‍ ആരംഭിച്ച ടൈറ്റാന്‍ ഐ പ്ലസിന്റെ ഉദ്ഘാടനവും ആശിര്‍വാദകര്‍മവും പാലക്കാട് പാലന ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി നിര്‍വഹിച്ചു.

എഫ്ഫാത്ത മാനേജിംഗ് ഡയറക്ടര്‍ തോമസ് ജെ. പൂനോളില്‍, ചീഫ് ഓഡിയോളജിസ്റ്റ് മഞ്ജു തോമസ്, എഫ്ഫാത്ത കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

TAGS: Titan Eyeplus |