അട്ടപ്പാടിയില്‍ മൂന്ന് ബാങ്കിംഗ് ഔട്ട്‌ലറ്റുകള്‍ ആരംഭിച്ച് ഇസാഫ് ബാങ്ക്

Posted on: April 1, 2023

പാലക്കാട് : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അട്ടപ്പാടി മേഖലയിലെ കല്‍ക്കണ്ടി, ആനക്കട്ടി എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറന്നു. ഷോളയൂര്‍ മള്‍ട്ടി പര്‍പ്പസ് കസ്റ്റമര്‍ സര്‍വീസ് സെന്ററും പ്രവ
ര്‍ത്തനം ആരംഭിച്ചു. ഷോളയൂര്‍ സെന്റര്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എഫ്‌ഐഡിഡി)
എ. ഗൗതമന്‍ ഉദ്ഘാടനം ചെയ്തു.

ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. റിസര്‍വ് ബാങ്ക് എഫ് ഐഡിഡി പ്രതിനിധി രഞ്ജിത്ത് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. ഷാജു, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ശ്രീനാഥ്, ഇസാഫ് കോ- ഓപ്പറേറ്റീവ് സിഇഒ കെ.വി. ക്രിസ്തുദാസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ രാജേഷ് ശ്രീധരന്‍പിള്ള, സിഎസ്സി ഹെഡ് ഓപ്പറേഷന്‍സ് ഗോപകുമാര്‍, സെഡാര്‍ റീട്ടയില്‍ മാനേജിംഗ് ഡയറക്റ്റര്‍ അലോക്‌തോമസ് പോള്‍ എന്നിവര്‍ സംസാരിച്ചു.

ഈ ഔട്ട്‌ലറ്റുകള്‍ തുറന്നതോടെ അട്ടപ്പാടിയില്‍ ഇസാഫ് ബാങ്കിന് ഇപ്പോള്‍ 4 ബാങ്കിംഗ് ഔട്ട്‌ലറ്റ്‌ലെറ്റുകളാണുള്ളതെന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു. സമൂഹത്തിലെ താഴേക്കിടയിലെ ജനങ്ങളുടെ സാര്‍വത്രിക സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നും ഇസാഫിന്റെ പ്രതിബദ്ധതയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.