കിഴക്കഞ്ചേരിയില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖ തുറന്നു

Posted on: September 4, 2020

പാലക്കാട്: മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ശാഖ കിഴക്കഞ്ചേരിയില്‍ മുന്‍ എം.എല്‍.എ സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇസാഫ് എംഡിയും സിഇഓയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.

കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ ക്യാഷ് കൗണ്ടറും, മെമ്പര്‍ രാമകൃഷ്ണന്‍ എടിഎം കൗണ്ടറും ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി സ്വനിധി വായ്പ, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണ വായ്പ എന്നിവ അടക്കമുള്ള വായ്പകളും സേവനങ്ങളും പുതിയ ശാഖയില്‍ ലഭ്യമാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലന്‍, ക്ലസ്റ്റര്‍ ഹെഡ് റോയിസണ്‍ ഫ്രാന്‍സിസ്, ബ്രാഞ്ച് ഹെഡ് അഭിഷേക് എ രാജന്‍ എന്നിവര്‍ പങ്കെടുത്തു.