സിമന്റും ഇനി ഓൺലൈനായി വാങ്ങാം

Posted on: May 2, 2015

Snapdeal-building-metirials

മുംബൈ : വീടുപണിയാനുള്ള സിമന്റ് വാങ്ങാൻ ഇനി കടയിൽ പോകേണ്ട, ഓൺലൈനായി ഓർഡർ ചെയ്താൽ സിമന്റ് വീട്ടിലെത്തും. ജെകെ ലക്ഷ്മി സിമന്റാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സിമന്റ് വിൽക്കാൻ സ്‌നാപ്ഡീലുമായി ധാരണയിൽ എത്തിയിട്ടുള്ളത്.

50 കിലോഗ്രാം തൂക്കമുള്ള 10 ചാക്ക് ഓർഡർ ചെയ്യണമെന്ന് മാത്രം. തുടക്കത്തിൽ ജെകെ ലക്ഷ്മിയുടെ പ്ലാന്റുകളുള്ള രാജസ്ഥാൻ, ഗുജറാത്ത, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് ഡെലിവറി.