സ്റ്റാർ 20,000 കോടി മുതൽമുടക്കിനൊരുങ്ങുന്നു

Posted on: November 6, 2013

Star_Networkസ്റ്റാർ സ്‌പോർട്‌സ് 20,000 കോടി രൂപ സ്‌പോർട്‌സ് ബിസിനസിൽ മുതൽമുടക്കാൻ ഒരുങ്ങുന്നു. സ്റ്റാർ നെറ്റ് വർക്കിലെ ആറു ചാനലുകളുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെ നിയമിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് (ഫുട്‌ബോൾ), ഇന്ത്യ ലീഗ് (ഹോക്കി), ഇന്ത്യൻ ബാഡ്മിന്റൺ ലീഗ് എന്നിവ സംഘടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. സ്റ്റാറിന്റെ ഹിന്ദി സ്‌പോർട്‌സ് ചാനലും പ്രഖ്യാപിച്ചുകഴിഞ്ഞു.