റയോ ഒളിമ്പിക്‌സിന് വൻ സന്നാഹങ്ങളുമായി സ്റ്റാർ ഇന്ത്യ

Posted on: June 24, 2016

Star-Sports--logo-Big

കൊച്ചി : റയോ ഒളിമ്പിക്‌സ് മത്സരങ്ങൾ പരിപൂർണമായും തത്‌സമയം ഇന്ത്യൻ കായിക പ്രേമികളിലെത്തിക്കാൻ സ്റ്റാർ സ്‌പോർട്‌സ് വിപുലമായ സംവിധാനമൊരുക്കുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കമന്ററിയോടെ 8 ചാനലുകൾ 24 മണിക്കൂറും മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യും. സ്റ്റാർ ഗ്രൂപ്പിന്റെ ഭാഗമായ ഹോട്ട്സ്റ്റാറുമായി ചേർന്ന് 3000-ത്തിലധികം മണിക്കൂർ ദീർഘിക്കുന്ന സംപ്രേക്ഷണമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഓരോ ഇനങ്ങളും തത്സമയം കാണാൻ ഇത് വഴി സാധിക്കുന്നതാണ്. കമന്റേറ്റർമാരായി മുൻ ഒളിംപ്യൻമാരും കായിക വിദഗ്ധരുമായ ഇയാൻ തോർപെ, പ്രകാശ് പദുകോൺ, അഞ്ജലി ഭഗവത്, വിരൻ റാസ് ക്വിഞ്ഞ, രെഹാൻ പോഞ്ച എന്നിവരെ സ്റ്റാർ ഇന്ത്യ അണി നിരത്തുന്നു. ഇംഗ്ലീഷിൽ പൗലാ മലായ് അലിയും ഹിന്ദിയിൽ ദിവ്യാ ജെയ്റ്റ്‌ലിയുമാണ് അവതാരകരായി രംഗത്തെത്തുന്നത്.

ഇന്ത്യയിൽ കായിക സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കാണ് സ്റ്റാർ സ്‌പോർട്‌സ് നിർവഹിച്ചു വരുന്നതെന്ന് സ്റ്റാർ സ്‌പോർട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നിതിൻ കുക്കേർജ പറഞ്ഞു.