ഭീമ ദുബായ് ഷോറൂം തുറന്നു

Posted on: April 19, 2015

Bhima-Jewellers-Dubai-big.jpeg

ദുബായ് : ഭീമ ജുവല്ലറിയുടെ ആദ്യ രാജ്യാന്തര ഷോറൂം ദുബായ് കരാമ സെന്ററിൽ തുറന്നു. ചലചിത്രതാരം നിവിൻ പോളി ഷോറൂം ഉദ്ഘാടനം ചെയ്തു. വൈകാതെ എല്ലാ എമിറേറ്റുകളിലും ഷോറൂം തുറക്കുമെന്ന് ഡയറക്ടർ ഡോ. ബി. ഗോവിന്ദൻ പറഞ്ഞു.

ഗൾഫ് വിപണിയിലേക്ക് കടന്നുവരാൻ വൈകിയിട്ടില്ല. ഗൾഫ് രാജ്യങ്ങളിൽ ജുവല്ലറികൾ ആരംഭിക്കാൻ ഭീമ ഗ്രൂപ്പ് 300 മില്യൺ ദിർഹംസ് മുതൽമുടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. ഭീമ ഭട്ടർ 1925 ൽ ആരംഭിച്ച ഭീമ ജുവല്ലേഴ്‌സിന് കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ശാഖകളുണ്ട്.