പ്രധാനമന്ത്രി നരേന്ദ്ര മോദി സീമെൻസ് ബൂത്ത് സന്ദർശിച്ചു

Posted on: April 14, 2015

Siemens-Modi-in-Hannover-Fa

ഹാനോവർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാനോവർ മേളയിലെ സീമെൻസ് ബൂത്ത് സന്ദർശിച്ചു. ജർമ്മൻ ചാൻസ്‌ലർ ആഞ്ചല മെർക്കലും മോദിയോടൊപ്പമുണ്ടായിരുന്നു. സീമെൻസ് എജി പ്രസിഡന്റും സിഇഒയുമായ ജോസ് കെയ്‌സർ, സീമെൻസ് മാനേജിംഗ് ബോർഡ് അംഗം ക്ലൗസ് ഹെംറിച്ച് എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

ഇന്ത്യയുമായുള്ള കൂട്ടുകെട്ട് തുടരുമെന്ന് സീമെൻസ് മേധാവികൾ പ്രധാനമന്ത്രിക്ക് ഉറപ്പു നൽകി. സ്മാർട്ട്‌സിറ്റികളുടെ സമഗ്ര വൈദ്യുതീകരണം, ഓട്ടോമേഷൻ, ഡിജിറ്റലൈസേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ സീമെൻസ് ബൂത്തിൽ അവതരിപ്പിച്ചിരുന്നു.