ചൊവ്വ ദൗത്യം തുടങ്ങാൻ ഇനി ഒരു മണിക്കൂർ

Posted on: November 5, 2013

Mars-Orbiter-Missionഇന്ത്യയുടെ ചൊവ്വ ഭ്രമണപഥ ദൗത്യത്തിന് കേവലം ഒരു മണിക്കൂർ മാത്രം. ഇന്ന് ഉച്ചകഴിഞ്ഞ് 2.38 ന് ആന്ധ്രപ്രദേശിലെ ശ്രീഹരികോട്ടയിൽ നിന്നും പിഎസ്എൽവി സി 25 പറന്നുയരും. 40 കോടി കിലോമീറ്റർ അകലെയാണ് ലക്ഷ്യസ്ഥാനം. 2014 സെപ്റ്റംബർ 24 ന് പര്യവേക്ഷണ പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.