ബോഷ് 3,200 എൻജിനീയർമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു

Posted on: March 26, 2015

BOSCH-board-big

ബംഗലുരു : പ്രമുഖ ഓട്ടോപാർട്‌സ് നിർമാതാക്കളായ ബോഷ് അടുത്ത ധനകാര്യവർഷം 3,200 എൻജിനീയർമാരെ റിക്രൂട്ട്‌ചെയ്യാൻ ഒരുങ്ങുന്നു. ആഗോളതലത്തിൽ 12,000 എൻജിനീയർമാർ ബോഷിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

സോഫ്റ്റ്‌വേർ വികസനരംഗത്ത് കൂടുതൽ പേരെ ഉൾപ്പെടുത്താനാണ് ബോഷ് ഒരുങ്ങുന്നതെന്ന് ബോഷ് മാനേജ്‌മെന്റ് ബോർഡ് അംഗം ക്രിസ്റ്റഫ് കുബെൽ പറഞ്ഞു. ചൈന 2,600 ഉം ജർമ്മനി 1,200 ഉം എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.