ഹൈഡ്രജനില്‍ പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട ഐബിഎ

Posted on: April 22, 2024

കൊച്ചി : ഹൈഡ്രജനില്‍ പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് ജൈവഅധിഷ്ഠിത ഊര്‍ജ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ ബയോഗ്യാസ് അസോസിയേഷന്‍ (ഐബിഎ) ഹൈഡ്രജന്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യയുമായി (എച്ച്എഐ) പങ്കാളിത്തം പ്രഖ്യാപിച്ചു.

രാജ്യത്തിനകത്ത് ഹരിത ഊര്‍ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഐബിഎയും എച്ച്എഐയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി ഐബിഎ ചെയര്‍മാന്‍ ഗൗരവ് കേഡിയ പറഞ്ഞു. ഈ തന്ത്രപരമായ സഖ്യം, ഹൈഡ്രജനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ജൈവഅധിഷ്ഠിത ഊര്‍ജ പരിഹാരങ്ങളുടെ പ്രോത്സാഹനവും പുരോഗതിയും ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിശീലനം, ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ സമഗ്രമായ നടപടികള്‍ സുഗമമാക്കും.

ഇന്ത്യയിലെ ഗ്രീന്‍ ഹൈഡ്രജന്‍ വിപണി 2030 ഓടെ മൊത്തം മൂല്യം 8 ബില്യണ്‍ ഡോളറും 2050ഓടെ 340 ബില്യണ്‍ ഡോളറും കൈവരിക്കുമെന്നാണ് പ്രവചനം. ഇറക്കുമതി ചെയ്ത ഊര്‍ജ സ്രോതസുകളില്‍ രാജ്യം ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, സുസ്ഥിര ഊര്‍ജ സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സംയുക്ത ശ്രമങ്ങളോടുള്ള പ്രതിബദ്ധതയാണ് ധാരണാപത്രം അടയാളപ്പെടുത്തുന്നത്.

മലിനീകരണ രഹിത ഇന്ധന സ്രോതസുകള്‍ സ്വീകരിക്കുന്നതിന് കൂടുതല്‍ കര്‍ശനമായ നിയന്ത്ര
ണങ്ങള്‍ നടപ്പിലാക്കുന്നതിനായി ലോകമെമ്പാടുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ അടിസ്ഥാനത്തില്‍,
2050ഓടെ ഇത് 80 ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുമെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ പങ്കാളിത്തത്തിന് ഹൈഡ്രജനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും കഴിയും.

TAGS: HAI | IBA |