ബാങ്ക് ജീവനക്കാർ 25 മുതൽ പണിമുടക്കും

Posted on: February 8, 2015

Bank-Strike-CS

ചെന്നൈ : ശമ്പളപരിഷ്‌കരണ നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിൽ ബാങ്കിംഗ് മേഖലയിൽ വിവിധ യൂണിയനുകൾ 25 മുതൽ നാല് ദിവസം രാജ്യവ്യാപകമായി പണിമുടക്കും. 12.5 ശതമാനം ശമ്പളവർധനയാണ് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐബിഎ) ആദ്യം ഓഫർ ചെയ്തത്.

പിന്നീട് യുണൈറ്റഡ് ഫോറം ഫോർ ബാങ്ക് യൂണിയൻസുമായുള്ള ചർച്ചയിൽ 13 ശതമാനം ശമ്പളവർധനയാണ് ഐബിഎ മുന്നോട്ടുവച്ചിട്ടുള്ളത്.