മല്ലിക ശ്രീനിവാസന് എക്‌സ്എൽആർഐ അവാർഡ്

Posted on: March 23, 2015

Mallika-Srinivasan-TAFE-big

കോൽക്കത്ത : ടേഫ് ചെയർമാനും സിഇഒയുമായ മല്ലിക ശ്രീനിവാസന് ജംഷെഡ്പൂർ എക്‌സ്എൽആർഐയുടെ സർ ജെഹാംഗീർ ഗാണ്ഡി പുരസ്‌കാരം. സാമൂഹിക-വ്യവസായിക രംഗങ്ങളിൽ സമാധാനം നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. എക്‌സ്എൽആർഐയുടെ 59 മത് വാർഷിക ബിരുദദാന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.

എക്‌സ്എൽആർഐ ചെയർമാൻ ടി വി നരേന്ദ്രൻ (മാനേജിംഗ് ഡയറക്ടർ ടാറ്റാ സ്റ്റീൽ ഇന്ത്യ), എക്‌സ്എൽആർഐ ഡയറക്ടർ ഫാ. ഇ എബ്രാഹം എസ്‌ജെ എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.