യാഹു ചൈന വിടുന്നു

Posted on: March 19, 2015

Yahoo-board-big

ബംഗലുരു : യാഹു  ചൈനയിലെ പ്രവർത്തനങ്ങൾ പൂർണമായി അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് ബീജിംഗിലെ ഓഫീസ് അടച്ചുപൂട്ടാൻ ഒരുങ്ങുന്നതയാണ് സ്ഥരീകരിക്കാത്ത വാർത്തകൾ പുറത്തുവരുന്നത്.

യാഹു 2013 ൽ ചൈനയിലെ ഈമെയിൽ സർവീസ് അവസാനിപ്പിച്ചിരുന്നു. ആലിബാബയുമായുള്ള കൂട്ടുകെട്ടിനെ തുടർന്നാണ് യുഎസ് കമ്പനിയായ യാഹു 2005 ൽ ചൈനയിൽ പ്രവർത്തനം തുടങ്ങിയത്. ആലിബാബയിലെ ഓഹരിപങ്കാളിത്തം വിറ്റൊഴിയുമെന്ന് ജനുവരിയിൽ യാഹു വ്യക്തമാക്കിയിരുന്നു.