കയറ്റുമതിയില്‍ ആപ്പിളിന് നേട്ടം

Posted on: September 23, 2023

APPLE

കൊച്ചി : ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിക്കാരായി ആപ്പിള്‍. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിനെ പിന്തള്ളിയാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്.

ജൂണ്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 120 ലക്ഷം വരുന്നമൊത്തം കയറ്റുമതിയില്‍ ആപ്പിളിന്റെ വിപണി വിഹിതം 49 ശതമാനമാണ്. ഇത് ഏകദേശം 60 ലക്ഷം ഐഫോണുകള്‍ വരും. അതേസമയം സാംസങ്ങിന്റെ വിപണി വിഹിതം 45 ശതമാനമായിരുന്നു.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ വിപണിവിഹിതം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വെറും 9% മാത്രമായിരുന്നു. ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നീ മൂന്ന് കരാര്‍ നിര്‍മാതാക്കള്‍ക്ക് കീഴിലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകള്‍
നിര്‍മിക്കുന്നത്. ഫോക്‌സ്‌കോണിന്റെ ചെന്നൈ പ്ലാന്റില്‍, പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 15ന്റെ നിര്‍മാണവും ആരംഭിച്ചിരുന്നു.

 

TAGS: Apple I Phone |