എച്ച്എല്‍എല്ലിന്റെ ലാഭം 551.81 കോടി

Posted on: August 22, 2023

തിരുവനന്തപുരം : തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ലാഭത്തിന്റെ കണക്കുകളാണ് തങ്ങള്‍ക്കുള്ളതെന്ന് എച്ച്എല്‍എല്‍ മാനേജിംഗ് ഡയറക്റ്റര്‍ ബെജിജോര്‍ജ്. 2021-22 വര്‍ഷത്തില്‍ റോക്കോഡ് വരുമാനമാണ് എച്ച്എല്‍എല്ലിന് ലഭിച്ചത്. വിവിധ പദ്ധതികളിലായി 35668 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്.

ഇതില്‍ ലാഭവിഹിതമായി 122.47 കോടി രൂപ സര്‍ക്കാരിന് നല്‍കി. ഈ കാലയളവിലെ മൊത്തം ലാഭം 551.81 കോടി രൂപയാണ്. കൊവിഡിനു ശേഷം കമ്പനി തുടര്‍ച്ചയായി മികവാര്‍ന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പല ഇടപാടുകളും കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ചത് എച്ച്എല്‍എല്ലിനെയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള നോഡല്‍ ഏജന്‍സിയായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ചത് എച്ച്എല്‍എല്ലിനെയായിരുന്നു.