എച്ച് എൽ എൽ അക്കാദമിയിൽ സംഭരണ മാനേജ്‌മെന്റ് പരിശീലനപരിപാടി

Posted on: October 15, 2014

HLL-Training-Program-Inaugu

പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ലഭ്യമായിട്ടും പൊതുജനങ്ങൾ സർക്കാർ ആശുപത്രികളിൽ നിന്നു അകലുന്നത് മരുന്നുകളുടെയും രോഗനിർണയ സംവിധാനങ്ങളുടെയും അപര്യാപ്തതമൂലമാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ പറഞ്ഞു. തിരുവനന്തപുരത്ത് എച്ച് എൽ എൽ അക്കാദമി സംഘടിപ്പിച്ച ആരോഗ്യമേഖലയിലെ സംഭരണമാനേജ്‌മെന്റിനെക്കുറിച്ചുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവശ്യമരുന്നുകൾ ലഭ്യമാക്കാൻ ആരംഭിച്ചതോടെ സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ എട്ടു ശതമാനം വർധനയുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും സഹകരണത്തോടെയാണ് പരിശീലനപരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

മുൻ കേന്ദ്ര സെക്രട്ടറി ആർ. പൂർണലിംഗം, ലോക ബാങ്ക് കപ്പാസിറ്റി കോഓർഡിനേറ്റർ എ കെ കലേഷ് കുമാർ, എച്ച് എൽ എൽ മാർക്കറ്റിംഗ് ഡയറക്ടർ ഡോ. ബാബു തോമസ്, എച്ച് എൽ എൽ അക്കാദമി മേധാവി ജി. ശ്രീകുമാർ, ആഗ്ലോസ്‌കേപ് ഡയറക്ടർ പ്രഫ. എൻ കെ മോഹൻദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.