കേരളാ മിനറല്‍സിന് പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍

Posted on: August 2, 2023

തിരുവനന്തപുരം : സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനു (കെഎംഎംഎല്‍) പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിരൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. നാവിക സേനയുടെ ആവശ്യത്തിനുള്ള ടൈറ്റാനിയം സ്‌പോഞ്ചാണു വാങ്ങുന്നത്.

അഞ്ചു 5 വര്‍ഷത്തേക്കു വിവിധ ഗ്രേഡുകളിലുള്ള 650 ടണ്ണിന്റെ ഓര്‍ഡറാണു ലഭിച്ചത്. പ്രതിരോധ മേഖലയില്‍നിന്നു കെഎംഎംഎലിനു ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡര്‍ എന്ന പ്രത്യേകതയുണ്ട്.

TAGS: KMML |