നെറ്റ്ഫ്‌ളിക്‌സില്‍ പാസ്‌വേഡ് കൈമാറുന്ന സൗകര്യം ഇനി ലഭ്യമാകില്ല

Posted on: July 22, 2023

മുംബൈ : കൂട്ടത്തിലൊരാള്‍ നെറ്റ്ഫ്‌ളിക്‌സില്‍ അക്കൗണ്ട് എടുത്താല്‍, കൂട്ടുകാരെല്ലാം ഷെയര്‍ ചെയ്ത് ഉപയോഗിക്കുന്ന സൗകര്യം ഇനി ലഭ്യമാകില്ല. ആവശ്യക്കാര്‍ പ്രത്യേകം പ്രത്യേകം അക്കൗണ്ട് എടുക്കേണ്ടിവരും, അല്ലെങ്കില്‍ അധികമായി പണമടയ്ക്കണം.

നെറ്റ്ഫ്‌ളിക്‌സില്‍ പാസ്‌വേഡ് കൈമാറി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഇന്ത്യയില്‍ അവസാനിപ്പിച്ചെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഒരേ കുടുംബത്തിലുള്ളവര്‍ക്ക് വീട്ടിലോ യാത്രകളിലോ ഒക്കെ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് പങ്കുവയ്ക്കാന്‍സാധിക്കും. എന്നാല്‍, കുടുംബത്തിനു പുറത്ത് ഇത്
അനുവദിക്കാനാവില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഇമെയ്‌ലുകള്‍ ഉപയോക്താക്കള്‍ക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്.

ഇന്ത്യ കൂടാതെ, ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ എന്നിവിടങ്ങളിലും അക്കൗണ്ട് ഷെയറിങ്ങിനെതിരേ വ്യാഴാഴ്ച മുതല്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

ഇന്ത്യയടക്കം പല രാജ്യങ്ങളിലും പെയ്ഡ് ഷെയറിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍, ഒരേ വീട്ടിലല്ലാതെ താമസിക്കുന്നവര്‍ക്ക് അക്കൗണ്ട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അധികം ഫീസ് അടയ്‌ക്കേണ്ടിവരും. ‘എക്‌സ്ട്രാ മെംബര്‍’ എന്ന ഓപ്ഷനാണ് ഇതിനായി ന
ല്‍കുന്നത്.

കഴിഞ്ഞ മേയ് മാസം മുതല്‍ തന്നെ പാഡ് ഷെയറിങ്ങിന് പല രാജ്യങ്ങളിലും നെറ്റ്ഫ്‌ളിക്‌സ് നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങിയിരുന്നെങ്കിലും ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുന്നത് ഇപ്പോഴാണ്.

TAGS: Netflix |