ആപ്പിളിന്റെ രാജ്യത്തെ ‘ആദ്യ’ റീട്ടെയ്‌ല് സ്റ്റോര്‍ ഇന്ന് തുറക്കും

Posted on: April 18, 2023

മുംബൈ : ആപ്പിളിന്റെ രാജ്യത്തെ ‘ആദ്യ’ റീട്ടെയ്‌ല് സ്റ്റോര്‍ ഇന്ന് തുറക്കും. മുംബൈയിലെ ബാന്ദ്ര കുര്‍ള
കോംപ്ലക്‌സിലാണ് ഇത് പ്രവര്‍ത്തിക്കുക (ആപ്പിള്‍ ബികെസി), മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലു
ള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളിനുള്ളില്‍ 22,000 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് മുംബൈ
സ്റ്റോര്‍.

ഇതുവരെ ആപ്പിള്‍ ഇന്ത്യയില്‍ റിസെല്ലര്‍മാര്‍ മുഖേനയാണ് ഐഫോണുകള്‍, ഐപാഡുകള്‍, ഐമാക്കു
കള്‍ എന്നിവ വിറ്റഴിച്ചിരുന്നത്. ഇനി ഇന്ത്യയില്‍ നിന്നു തന്നെ നേരിട്ടുള്ള സ്റ്റോര്‍ വഴി ഉപയോക്താക്കള്‍ക്ക് ഇ
വ വാങ്ങാനാകും. രാജ്യത്ത് ഇത്തരത്തിലുള്ള സ്റ്റോര്‍ തുറക്കുന്നത് വിശാലമായ ഉപഭോക്തൃ അടിത്തറയി
ലേക്ക് ആപ്പിളിന് പ്രവേശനം നല്‍കുന്നമെന്ന് വിദഗ്ധര്‍ പറയുന്നു.

ആപ്പിള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ സ്റ്റോറായ ‘ആപ്പിള്‍ സങ്കേത് 20ന് ഡല്‍ഹിയിലും
തുറക്കും. ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയി
ല്‍ സ്റ്റോറുകള്‍ തുറക്കുന്നത് ആപ്പിളിന്റെ ശക്തമായ ചുവടുറപ്പിക്കലാകും.