ഷറാഫ് ഡിജി ക്ക് റാംകോയുടെ എച്ച്‌സിഎം സോഫ്റ്റ്‌വേർ

Posted on: February 27, 2015

Sharaf-DG-store-bigദുബൈ : മിഡിൽഈസ്റ്റിലെ പ്രമഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് റീട്ടെൽ ശൃംഖലയായ ഷറാഫ് ഡിജിക്ക് ചെന്നൈയിലെ റാംകോ സിസ്റ്റംസിന്റെ സോഫ്റ്റ്‌വേർ പിന്തുണ. ഷറാഫിന്റെ മാനവശേഷി വികസനവിഭത്തിൽ ഇനി മുതൽ റാംകോയുടെ ഹ്യൂമൻ കാപ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വേറായിരിക്കും ഉപയോഗിക്കുന്നത്. ശരിയായ രീതിയിൽ മാനവശേഷി പ്രയോജനപ്പെടുത്താനുള്ള സാങ്കേതിക പിന്തുണയാണ് റാംകോയുമായുള്ള സഖ്യത്തിലൂടെ ലഭിക്കുന്നതെന്ന് ഷറാഫ് ഡിജി സിഇഒ നിലേഷ് കൽക്കാവോ പറഞ്ഞു.

ഇന്ത്യയും യുഎസും കഴിഞ്ഞാൽ റാംകോയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് മിഡിൽഈസ്റ്റ് എന്ന് റാംകോ സിസ്റ്റംസ് സിഇഒ വിരേന്ദർ അഗർവാൾ പറഞ്ഞു. ഷറാഫ് ഡിജിയുമായുള്ള കൂട്ടുകെട്ട് വളർച്ചയിലേക്കുള്ള നാഴികക്കല്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.