04
Saturday
May 2024
May 2024
ക്രെഡായ് പ്രോപ്പര്‍ട്ടി എക്സ്പോയ്ക്ക് ഇന്ന് തുടക്കം
Posted on: December 15, 2022
കൊച്ചി : ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്സ്പോ ഇന്ന് മുതല്‍ 18 വരെ കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 ന് മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാനിറ്ററി കമ്പനി സെറയുടെയും ബാങ്ക് ഓഫ് ബറോഡയുടെയും സഹകരണത്തോടെ ക്രെഡായ് കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 18 വരെ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന എക്സ്പോയില്‍ പ്രമുഖ ബില്‍ഡര്‍ ഗ്രൂപ്പുകളടക്കം നൂറിലധികം പ്രോജക്ടുകളുണ്ട്. രാവിലെ പത്ത് മുതല്‍ വൈകിട്ട് എട്ട് വരെയാണ് സന്ദര്‍ശന സമയം.
TAGS: Credai Property Expo |
News in this Section