ടൂറിസംമേഖലയിലെ കാരവനുകളുടെ നികുതിനിരക്ക് 50 ശതമാനം കുറച്ചു

Posted on: December 6, 2022


തിരുവനന്തപുരം : സംസ്ഥാനത്ത് ടൂറിസംമേഖലയില്‍ സര്‍വീസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതിനിരക്ക് 50 ശതമാനം കുറച്ചു.

ഇതോടെ നികുതി 1000ല്‍ നിന്ന് 500 രൂപയായി കുറയും. 2022 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടാകും. കാരവനുകള്‍ക്ക് ടൂറിസംവകുപ്പുമായുള്ള കരാറിന്റെ വിവരങ്ങള്‍ ടൂറിസം ഡയറക്ടര്‍ നല്‍കണമെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവില്‍ പറഞ്ഞു.

തീരുമാനം കാരവന്‍ സംരംഭത്തിന് കൂടുതല്‍ പ്രോത്സാഹനമേകുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.