കോറല്‍ ഐല്‍ ഉദ്ഘാടനം 14 ന്

Posted on: November 13, 2018

കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനു സമീപം ഫോര്‍ സ്റ്റാര്‍ പദവിയുമായി കോറല്‍ ഐല്‍ നവംബര്‍ 14 ന് പ്രവര്‍ത്തനം ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന ഹോട്ടലില്‍ അഞ്ച് നിലകളിലായി 48 മുറികളാണുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റും ബിസിനസ് സെന്ററും കോഫീഷോപ്പുമാണ് ഹോട്ടലിന്റെ പ്രത്യേകതകള്‍.

ബ്യൂട്ടിസലൂണ്‍, സ്പാ, ഫിറ്റ്‌നെസ് സെന്റര്‍, ബാന്‍ക്വറ്റ്‌ഹോള്‍, ബാര്‍, ഇന്‍ഫിനിറ്റ് സ്വിമ്മിങ്ങ് പൂള്‍ റെസ്റ്റോറന്റ് തുടങ്ങിയവയും കോറല്‍ ഐ ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടണ്ട്.ജനറല്‍ മാനേജര്‍ ബിജു തോമസ്, ഓപ്പറേഷന്‍ മാനേജര്‍ പ്രിന്‍സ് ജോസഫ് തുടങ്ങിയവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS: Coral I | Tourism |