ഇന്ത്യയില്‍ സഞ്ചാരപ്രിയമേറുന്നു

Posted on: December 1, 2018

കൊച്ചി : സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരം കൊച്ചിയും തിരുവനന്തപുരവും ബെംഗളൂരുവും. 2018 ജൂലായ് – സെപ്തംബര്‍ മൂന്നാം പാദത്തില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ സഞ്ചരിച്ചത് ദൂബായിലേയ്ക്കാണെന്ന്  ട്രാവല്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ബുക്കിംഗ് ഡോട് കോം അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പ്രിയമേറിയ പ്രധാന വിദേശ ലക്ഷ്യ കേന്ദ്രങ്ങള്‍ ക്വലാലംപൂര്‍, സിംഗപൂര്‍, ബാങ്ങ്‌കോക്, കൊളംബോ എന്നിവയാണ്.ആഭ്യന്തര സഞ്ചാരികള്‍ പൊതുവേ വീട്ടില്‍ നിന്ന് വളരെ ദൂരം പോകാന്‍  ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവര്‍ യാത്ര കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഗുരുവായൂര്‍ എന്നീ സമീപ പ്രദേശങ്ങളിലേക്ക് ആക്കി മാറ്റുന്നു. ഗോകര്‍ണം, ഗാംഗ്‌ടോക്, ശ്രീനഗര്‍, വെല്ലോര്‍ എന്നീ സ്ഥലങ്ങളും ആഭ്യന്തര സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യക്കാര്‍ക്കിടയില്‍ സഞ്ചാര പ്രവണത വര്‍ധിച്ചു വരികയാണെന്ന് ബുക്കിംഗ് ഡോട് കോം കണ്‍ട്രി  മാനേജര്‍ റിതു മെഹ്‌റോത്ര പറഞ്ഞു.

TAGS: Booking.Com | Tourism |