ദേശീയപാത അതോറിറ്റി പുതിയ എന്‍സിഡി ഇഷ്യു ആരംഭിച്ചു

Posted on: October 31, 2022

കൊച്ചി : വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടി രൂപ വരെ സമാഹരിക്കുന്നതിനായി ദേശീയപാത
അതോറിറ്റി പുതിയ എന്‍സിഡി ഇഷ്യു ആരംഭിച്ചു. നാഷണല്‍ ഹൈവെ ഇന്‍ഫാ ട്രസ്റ്റ് നവംബര്‍
7 വരെ ഇഷ്യു ചെയ്യുന്ന ബോണ്ടുകള്‍ക്ക് 7.90 ശതമാനം പലിശ അര്‍ധവാര്‍ഷികമായി നല്‍കും. ഇത്
ബാങ്ക്‌സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥിരവും ആവര്‍ത്തിച്ചുള്ളതുമായ നിക്ഷേപങ്ങള്‍ വാഗ്ദാനം
ചെയ്യുന്ന നിരക്കിനേക്കാള്‍ അല്‍പ്പംകൂടുതലാണ്.

എല്ലാ എന്‍സിഡി ഉടമകള്‍ക്കും ഫലപ്രദമായ വരുമാനം എല്ലാ വര്‍ഷവും 8.05 ശതമാനമായി മാറും. കെയര്‍ റേറ്റിങ്‌സ് ലിമിറ്റഡും റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡും ഈ ബോണ്ടുകളെ യഥാക്രമം കെയര്‍ എഎഎസ്റ്റേബിള്‍ ഇന്‍ഡി എഎഎ/സ്റ്റേബിള്‍’ എന്ന് റേറ്റ് ചെയ്തിട്ടുണ്ട്. എന്‍സിഡി ഇഷ്യുവിന് 750 കോടി രൂപയുടെ അടി
സ്ഥാന ഇഷ്യു സൈസ് ഉണ്ടായിരിക്കും. അധികമായി സബ്‌സ്‌ക്രൈബ് ചെയ്താല്‍ 750 കോടി രൂപ അ
ധികമായി നിലനിര്‍ത്താന്‍ എന്‍എച്ച്‌ഐടിക്ക് അനുമതിയുണ്ട്.

ഏറ്റവും കുറഞ്ഞ അപേക്ഷ 10,000 രൂപയാണ്. അതായത്, 10 കടപ്പത്രങ്ങളുടെ വിലയും അതിനുശേഷം 1,000ത്തിന്റെ ഗുണിതങ്ങളും. എന്‍സിഡികള്‍ക്കായി അപേക്ഷിക്കുന്നവര്‍ എഎസ്ബിഎ പ്രക്രിയയിലൂടെ മാത്രമേ ഇഷ്യൂവില്‍ അപേക്ഷിക്കാവൂ. ഇഷ്യു സബ്‌സ് സ്‌ക്രൈബ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന അപേക്ഷകര്‍, നിയു
ക്ത ഇടനിലക്കാര്‍ക്ക് കൃത്യമായി പൂരിപ്പിച്ച അപേക്ഷാഫോം സമര്‍പ്പിക്കണം.

നിക്ഷേപത്തിന്റെ കാലാവധി 25 വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട് എന്‍സിഡിക്ക് മുന്ന് വ്യത്യസ്ത കാലാവധികളുണ്ട്. മൂന്ന് വ്യത്യസ്ത മുഖമൂല്യങ്ങളും അതുപോലെ മെച്യൂരിറ്റിയും റിഡംഷന്‍ കാലയളവും പരമാവധി വീണ്ടെടുക്കല്‍ കാലയളവും 25 വര്‍ഷമാണ്. യഥാക്രമം 13 വര്‍ഷം, 18 വര്‍ഷം, 25 വര്‍ഷം എന്നിങ്ങനെയുള്ള വീണ്ടെടുക്കലും മെച്യൂരിറ്റി കാലയളവും നിക്ഷേപകന് 25 വര്‍ഷത്തെ നിക്ഷേപത്തില്‍ സ്ഥിരമായ വരുമാനം നല്‍കുന്നു.