ചെറുകിട സംരംഭകര്‍ക്കും, വ്യാപാരികള്‍ക്കും ഓഫറുമായി ആമസോണ്‍

Posted on: September 9, 2022

കൊച്ചി : ചെറുകിട സംരംഭകര്‍ക്കും വ്യാപാരികള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരം സാധ്യമാക്കുന്നതിന് ആമസോണ്‍ ഇന്ത്യ  ഓഫറുകള്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 26 വരെ പുതിയതായി രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുന്നവര്‍ക്ക് കമ്പനികള്‍ക്ക് നല്‍കേണ്ട റഫറല്‍ ഫീസില്‍ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രാദേശിക കച്ചവടക്കാര്‍, പരമ്പരാഗത കരകൗശല വിദഗ്ധര്‍, വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഡിജിറ്റല്‍ സംരംഭകര്‍ തുടങ്ങിയ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും ഈ ആനുകൂല്യം കിട്ടുമെന്നും, സ്ത്രീകള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് മാത്രമുള്ള കൂടുതല്‍ വിതരണ കേന്ദ്രങ്ങള്‍ തുടങ്ങും എന്നും ആമസോണ്‍ ഡയറക്ടര്‍ വിവേക് സോമരട്ടി പറഞ്ഞു.

കേരളത്തിലെ ഉദ്ദേശം അയ്യായിരത്തി അഞ്ഞൂറ് ചില്ലറ വ്യാപാരികള്‍ ആമസോണിലെ ലോക്കല്‍ ഷോപ്പിലൂടെ ഓണ്‍ലൈന്‍ വില്പ്പന നടത്തുന്നുണ്ടെന്നും സംസ്ഥാനത്ത് 24000 ലാബ് വ്യാപാരികള്‍ രാജ്യത്തുനിടനീളം ഉള്ള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ സ്വന്തം ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആമസോണുമായി സഹകരിക്കുന്നു ഉണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

 

TAGS: Amazon |