മോദി കെജരിവാളിനെ അഭിനന്ദിച്ചു

Posted on: February 10, 2015

Modi-on-Suit-big

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയം നേടിയ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

അതേസമയം ഭരണവിരുദ്ധ വികാരമല്ല തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ബിജെപി അഭിപ്രായപ്പെട്ടു. കെജരിവാളിന് ഫുൾ മാർക്ക് എന്നാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദി പ്രതികരിച്ചത്.