വിമാനഇന്ധന വില വീണ്ടും കുറച്ചു

Posted on: February 1, 2015

ATF-refueling-Big

ന്യൂഡൽഹി : വിമാനഇന്ധന വില (എടിഎഫ്) വീണ്ടും കുറച്ചു. ഇത്തവണ 11.3 (5,909.90 രൂപ) ശതമാനമാണ് കുറവ് വരുത്തിയത്. ഇതോടെ എടിഎഫിന് ഡൽഹിയിൽ ഡീസലിനേക്കാൾ കുറഞ്ഞ വിലയായി. എട്ട് ശതമാനമാണ് എടിഎഫിന്റെ എക്‌സൈസ് ഡ്യൂട്ടി. ജനുവരി ഒന്നിന് 12.5 ശതമാനം (7,520.52 രൂപ) കുറവ് വരുത്തിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിന് ശേഷമുള്ള ഏഴാമത്തെ കുറവ് വരുത്തലാണിത്. വിമാനക്കമ്പനികളുടെ ചെലവിന്റെ 40 ശതമാനം എടിഎഫിന്റെ വിലയാണ്.