വോക്‌സ്‌വാഗൺ ഡീസൽ എൻജിൻ പ്ലാന്റ് തുറന്നു

Posted on: January 27, 2015

Volkswagen-India-Engine-Ass

മുംബൈ : വോക്‌സ് വാഗൺ ചക്കാൻ പ്ലാന്റിനോടനുബന്ധിച്ച് ഡീസൽ എൻജിൻ നിർമാണശാല തുറന്നു. മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

വോക്‌സ വാഗൺ പോളോ, വെന്റോ, സ്‌കോഡ റാപ്പിഡ് എന്നിവയ്ക്കുള്ള 1.5 എൽ ടിഡിഐ എൻജിനുകളാണ് ഇവിടെ നിർമ്മിക്കുന്നത്. 240 കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച പ്ലാന്റിൽ പ്രതിവർഷം 98,000 ഡീസൽ എൻജിനുകൾ നിർമ്മിക്കാനാകും. എൻജിൻ ടെസ്റ്റിംഗ് സൗകര്യവും ഇവിടെയുണ്ട്.

ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന ഡീസൽ എൻജിനുകളാണ് വോക്‌സ് വാഗൺ വികസിപ്പിച്ചെടുത്തിട്ടുള്ളതെന്ന് വോക്‌സ്‌വാഗൺ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ മഹേഷ് കൊടുമുടി പറഞ്ഞു.