റിനോൾട്ട് 646 കാറുകൾ തിരിച്ചുവിളിച്ചു

Posted on: January 20, 2015

Renault-Pulse-big

റിനോൾട്ട് ഇന്ത്യയിൽ 646 കാറുകൾ തിരിച്ചുവിളിച്ചു. 2011 സെപ്റ്റംബറിനും 2012 ജൂലൈയ്ക്കും മധ്യേ പുറത്തിറക്കിയ 620 പൾസ് കാറുകളും 26 സ്‌കാല കാറുകളുമാണ് തിരിച്ചുവിളിച്ചിട്ടുള്ളത്.

എയർബാഗുകളുടെ തകരാറാണ് കാറുകൾ തിരിച്ചുവിളിക്കാൻ കാരണം. തകാത്ത കമ്പനിയാണ് എയർബാഗുകൾ വിതരണം ചെയ്തത്. നിസാൻ നിർമ്മിച്ച് റിനോൾട്ട് റീബാഡ്ജ് ചെയ്തവയാണ് ഈ കാറുകൾ.