സിരിസേനയെ നരേന്ദ്രമോദി അഭിനന്ദിച്ചു

Posted on: January 9, 2015

Maithripala-Sirisena-big

ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച മൈത്രീപാല സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. സിരിസേന ഇന്നു വൈകുന്നേരം അധികാരമേറ്റെടുത്തേക്കും. യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് സിരിസേന. 2016 നവംബർ വരെ പ്രസിഡന്റ് പദവിയിൽ തുടരാനുള്ള കാലാവധി മഹിന്ദ രാജപക്‌സെയ്ക്കുണ്ടായിരുന്നു.