അവധി-സ്വതന്ത്ര വ്യാപാരം അവതരിപ്പിച്ച് പേടിഎം മണി

Posted on: January 14, 2021

ന്യൂഡല്‍ഹി : 10 രൂപ ബ്രോക്കറേജില്‍ അവധി-സ്വതന്ത്ര വ്യാപാരം അവതരിപ്പിച്ചു. പേയ്ടിഎം മണി
ഡിജിറ്റല്‍ സാമ്പത്തിക സര്‍വീസ് പ്ലാറ്റ്‌ഫോമായ പേയ്ടിഎമ്മിന്റെ ഉപസ്ഥാപനമായ പേടിഎം മണിയില്‍ അവധി – സ്വാതന്ത്ര്യ വ്യാപാരം (ഫ്യൂച്ചര്‍ ഓപ്ഷന്‍ ട്രേഡ്) നിലവില്‍ വന്നു. നിലവിലെ ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഇടിഎഎഫ്, ഐപിഒ, ഓണ്‍ലൈന്‍ സ്വര്‍വ്യാപാരം തുടങ്ങിയവയ്ക്കുപുറമേയാണിത്.

തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമാണു മൊബൈല്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലും വെബിലും ആദ്യഘട്ടത്തില്‍ ഇടപാനടത്താന്‍ അവസരം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ വ്യാപാരികള്‍ക്കുമായി അവതരിപ്പിക്കും. ഐഒഎസ് വേര്‍ഷനും ഒപ്പം പുറത്തിറക്കും. പുതിയ വ്യാപാരം അവതരിപ്പിക്കുന്നതോടെ അടുത്ത 18-24 മാസത്തിനുള്ളില്‍ പ്രതിദിന ഇടപാട് 1.5ലക്ഷം കോടി രൂപയാക്കുകയാണു ലക്ഷ്യമെന്നു പേയിഎം മണി സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു.

വ്യാപാരികള്‍ക്കാവശ്യമായ സൗകര്യങ്ങളെല്ലാം ലളിതമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും പരിചയസമ്പന്നര്‍ക്കും ആദ്യ വ്യാപാരികള്‍ക്കും ഫ്യൂച്ച്‌റുകളിലും ഓപ്ഷനുകളിലും പരിധിയില്ലാതെ വ്യാപാരം നടത്തുന്നതിനു സഹായിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും പേയിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു.

 

TAGS: Paytm Money |