എൽപിജി സിലണ്ടറിന് 3.50 രൂപ വർധിക്കും

Posted on: October 8, 2013

LPG-Cylinderഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 3.50 വർധിപ്പിച്ചേക്കും. ഡീലർ കമ്മീഷൻ വർധിപ്പിക്കാനുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ ശിപാർശ ഗവൺമെന്റ് അംഗീകരിച്ചതിനെ തുടർന്നാണിത്. ഡീലർ കമ്മീഷനിൽ 9 ശതമാനം വർധന വരുത്താനാണ് ശിപാർശ.

ശിപാർശ നടപ്പായാൽ 14.2 കിലോ സിലിണ്ടറിനു ഡൽഹിയിൽ 40.71 രൂപയും അഞ്ചു കിലോ സിലിണ്ടറിനു 20.36 രൂപയും കമ്മീഷനായി വിതരണക്കാർക്കു ലഭിക്കും.