കെനിച്ചി അയുകാവ സിയാം പ്രസിഡന്റ്

Posted on: September 8, 2020

കൊച്ചി : വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സി (സിയാം) ന്റെ പ്രസിഡന്റായി മാരുതി സുസുകി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ കെനിച്ചി അയുകാവ തിരഞ്ഞെടുക്കപ്പെട്ടു.

അശോക് ലെയ്ലാന്‍ഡിന്റെ എം.ഡി.യും സി.ഇ.ഒ.യുമായ വിപിന്‍ സോന്ധിയാണ് വൈസ് പ്രസിഡന്റ്. വോള്‍വോ ഐഷര്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് എം.ഡി. വിനോദ് അഗര്‍വാള്‍ ട്രഷററായി തുടരും.