ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സഖ്യം എഫ്‌ഐപിബി 18-ന് പരിഗണിക്കും

Posted on: October 8, 2013

Tata-Singapore-Airlinesസിംഗപ്പൂർ എയർലൈൻസുമായി ചേർന്ന് വിമാനസർവീസ് ആരംഭിക്കാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ തീരുമാനം സംബന്ധിച്ച ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് (എഫ്‌ഐപിബി) 18-ന് അന്തിമ തീരുമാനമെടുത്തേക്കും. പുതിയ വിമാനക്കമ്പനിയിൽ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനവും സിംഗപ്പൂർ എയർലൈൻസിനു 49 ശതമാനവും ഓഹരിപങ്കാളിത്തമുണ്ടായിരിക്കും. 100 മില്യൺ ഡോളറാണ് പുതിയ എയർലൈൻസിന്റെ പ്രാരംഭ മൂലധനം.

ടാറ്റാ ഗ്രൂപ്പും എയർഏഷ്യയുമായി ചേർന്നുള്ള ലോകോസ്റ്റ് എയർലൈൻ വൈകാതെ പ്രവർത്തനമാരംഭിച്ചേക്കും.