ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സംയുക്തസംരംഭം വിമാനസർവീസിന്

Posted on: September 19, 2013

Singapore_airlines_logoടാറ്റാസൺസും സിംഗപ്പൂർ എയർലൈൻസും ചേർന്ന് ഫുൾസർവീസ് വിമാനക്കമ്പനി സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇരു ഗ്രൂപ്പുകളും ധാരണാപത്രത്തിൽ ഒപ്പുവച്ചു. 100 മില്യൺ ഡോളറാണ് പ്രാരംഭ മുതൽ മുടക്ക്. പുതിയ കമ്പനിയിൽ 51 ശതമാനം ഓഹരികൾ ടാറ്റാസൺസിനും 49 ശതമാനം സിംഗപ്പൂർ എയർലൈൻസിനുമായിരിക്കും.

മൂന്ന അംഗ ഡയറക്ടർ ബോർഡിൽ രണ്ട് അംഗങ്ങൾ ടാറ്റാസൺസിനെ പ്രതിനിധീകരിക്കും. പ്രസാദ് മേനോനാണ് വിമാനക്കമ്പനിയുടെ ചെയർമാൻ. നേരത്തെ ചെലവുകുറഞ്ഞ വിമാനസർവീസ് ആരംഭിക്കാൻ മലേഷ്യൻ വിമാനക്കമ്പനിയായ എയർഏഷ്യയുമായി ചേർന്ന് മറ്റൊരു സംരംഭത്തിനും ടാറ്റാ ഗ്രൂപ്പ് രൂപം നൽകിയിരുന്നു.