റിപ്പോർട്ടർ ടിവി ജനനായക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Posted on: December 20, 2014

REPORTER-TV--Channel-Logo-B

കൊച്ചി : റിപ്പോർട്ടർ ടിവി -ബ്രൈറ്റ്‌ലൈറ്റ് 2014 ലെ ജനനായക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സി. അച്ചുതമേനോൻ – എക്കാലത്തെയും മികച്ച മുഖ്യമന്ത്രി, രമേശ് ചെന്നിത്തല – മികച്ച മന്ത്രി, ടി.എം. തോമസ് ഐസക്ക് – മികച്ച എംഎൽഎ, വി.എം. സുധീരൻ – മികച്ച ജനനേതാവ്, ഷംഷീർ വയലിൽ -പ്രവാസി അവകാശ പ്രവർത്തനം,

ഫൈസൽ ഷബാന ഫൗണ്ടേഷൻ – മികച്ച വിദ്യാഭ്യാസ അവകാശ പ്രവർത്തനം, ആറൻമുള പൈതൃക ഗ്രാമസമിതി – പരിസ്ഥിതിരംഗത്തെ മികച്ച പ്രവർത്തനം, ഗാന്ധിഭവൻ പത്തനാപുരം – ആരോഗ്യസേവനം ആറ്റിങ്ങൽ നഗരസഭ – മാലിന്യനിർമാർജ്ജന പ്രവർത്തനം എന്നിവരാണ് അവാർഡ് ജേതാക്കൾ.