സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ ; പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കുന്നു

Posted on: July 31, 2020

കൊല്ലം : കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം, എ.ഐ.സി.ടി ഇ., എം.എച്ച്.ആര്‍.ഡി – ഇന്നവേഷന്‍ സെല്‍ എന്നിവ ചേര്‍ന്നു നടത്തുന്ന സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികളുമായി സംവദിക്കും.

എറണാകുളം എം.ജി.എം. എന്‍ജിനീയറിംഗ് കോളേജിലാണ് ഗ്രാന്‍ഡ് ഫിനാലെ, കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് നൂതനാശയങ്ങള്‍ സ്വീകരിച്ച്, രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് സാങ്കേതിക പരിഹാരം കണ്ടെത്താന്‍ ആരംഭിച്ച ഹാക്കത്തോണിന്റെ നാലാം എഡിഷനാണ് ഇക്കുറി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ഹാക്കത്തോണ്‍ ആയിരിക്കും ഇത്തവണ.
ഓഗസ്റ്റ് ഒന്നിനാണ് പ്രധാനമന്ത്രിയുടെ സംവാദം. രാവിലെ എട്ടിന് ഗ്രാന്‍ഡ് ഫിനാലെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും.

നോഡല്‍ സെന്ററായ എം. ജി. കോളേജിന് കീഴില്‍ 31 ടീമുകളാണ് പങ്കെടുക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് സമ്മാനദാനത്തടങ്ങുകള്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വിവിധ വിഭാഗങ്ങളിലായി 2.5 കോടി രൂപയാണ് ആകെ സമ്മാനത്തുക.