പത്മ പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു

Posted on: June 19, 2020

തിരുവനന്തപുരം : അടുത്ത വർഷത്തെ പത്മ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങളും ശുപാർശകളും ക്ഷണിച്ചു. മറ്റുളളവർക്ക് നാമനിർദേശം ചെയ്യുകയും വ്യക്തികൾക്ക് നേരിട്ടും സമർപ്പിക്കാം. സെപ്റ്റംബർ 15 ന് മുമ്പ് ഓൺലൈനായി നൽകാം.

സംസ്ഥാന സർക്കാർ മുഖേന നാമനിർദേശങ്ങൾ സമർപ്പിക്കുന്നതിന് അർഹരെ കണ്ടെത്താൻ സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ കൺവീനറായി മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

സംസ്ഥാന സർക്കാർ മുഖേന നാമനിർദേശം സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ അതത് ജില്ലാ കളക്ടർമാരുടെ ഔദ്യോഗിക മേൽവിലാസത്തിൽ ജൂലൈ 25 ന് മുമ്പ് നൽകണം. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ വിലാസത്തിൽ (ഒന്നാംനില, സൗത്ത് സാൻവിച്ച്, ഗവ: സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001) പത്മ പുരസ്‌കാരവുമായി ബന്ധപ്പെട്ടുള്ള സ്റ്റാറ്റിയൂട്ട്‌സ്, റൂൾസ് എന്നിവ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ www.padmaaward.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

കല, സാഹിത്യവും വിദ്യാഭ്യാസവും, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, സയൻസ്, എൻജിനീയറിംഗ്, പൊതുകാര്യം, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം എന്നീ മേഖലകളിൽ വിശിഷ്ട സേവനത്തിനും, കൈവരിച്ച മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനുമാണ് പത്മ അവാർഡുകൾ സമ്മാനിക്കുന്നത്.