കുവൈറ്റിൽ ജോയി ആലുക്കാസ് സംരംഭങ്ങൾ 8-ന് ഉദ്ഘാടനം ചെയ്യും

Posted on: October 6, 2013

Joyalukkas-Logoകുവൈറ്റിലെ പാനസോണിക് ടവറിൽ ജോയ് ആലുക്കാസ് ജ്വല്ലറി, ജോളി സിൽക്‌സ്, ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് എന്നിവ എട്ടാം തീയതി പ്രവർത്തനമാരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ ജോളി സിൽക്‌സ് ബ്രാൻഡ് അംബാസഡറായ നടി വിദ്യാബാലനും ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡറായ നടൻ സുരേഷ്‌ഗോപിയും പങ്കെടുക്കും.

ജോയ് ആലുക്കാസ് ജ്വല്ലറിയുടെ നാലു ഷോറൂമുകൾ കുവൈറ്റിലുണ്ട്. ജോളി സിൽക്‌സും ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചും ആദ്യമായാണ് ഇവിടെ എത്തുന്നത്. ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് ജോളി സിൽക്‌സും എക്‌സ്‌ചേഞ്ചും കുവൈറ്റിൽ ആരംഭിക്കുന്നതെന്ന് ജോയ് ആലുക്കാസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ജോൺ പോൾ ജോയ് ആലുക്കാസ് പറഞ്ഞു.