കൊച്ചി ലുലു മാൾ ഫേസ് ബുക്ക് പട്ടികയിൽ

Posted on: December 13, 2014

LULU-Mall-Kochi-Big

2014 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച 10 സ്ഥലങ്ങളുടെ ഫേസ് ബുക്ക് പട്ടികയിൽ കൊച്ചി ലുലു മാൾ ഇടംപിടിച്ചു. ഇന്ത്യ ഗേറ്റും താജ് മഹലും ഒന്നും രണ്ടും സ്ഥാനം നേടിയ പട്ടികയിൽ ലുലു മാൾ എട്ടാം സ്ഥാനത്താണ്. ഫേസ് ബുക്ക് പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഏക സ്ഥലവും ലുലു മാളാണ്.

2013 മാർച്ച് 10 ന് ഉദ്ഘാടനം ചെയ്ത ലുലു മാൾ ഇതിനകം മൂന്നരക്കോടിയിലേറെ പേർ സന്ദർശനം നടത്തി. കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നാണ് ലുലു മാൾ. ലുലു മാളിന്റെ ഫേസ്ബുക്ക് പേജ് 3.94 ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്.