കേദാർനാഥ് തീർത്ഥാടനം പുനരാരംഭിച്ചു

Posted on: October 6, 2013

Kedarമൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം കേദാർനാഥ്, ബദരിനാഥ് തീർത്ഥാടനം പുനരാരംഭിച്ചു. നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ മിന്നൽ പ്രളയത്തിനുശേഷം ശനിയാഴ്ച 200 ഭക്തരടങ്ങുന്ന ആദ്യ സംഘം ദർശന പുണ്യംതേടി കേദാർനാഥിലേക്കു പുറപ്പെട്ടു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദിവസവും 100 തീർത്ഥാടകരെ മാത്രമാണ് ഗുപ്ത്കാശിയിലെ രജിസ്ട്രഷനു ശേഷം കേദാർനാഥ് യാത്രയ്ക്കായി അനുവദിക്കുന്നതെന്ന് രുദ്രപ്രയാഗ് എസ്ഡിഎം ലക്ഷ്മി രാജ് ചൗഹാൻ പറഞ്ഞു