കേദാർനാഥ്-ബദരീനാഥ് യാത്രകൾ അഞ്ചു മുതൽ പുനരാരംഭിക്കും

Posted on: September 30, 2013

Kedar

ഹിമാലയത്തിലെ കേദാർനാഥ്-ബദരീനാഥ് ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനം ഒക്ടോബർ അഞ്ചു മുതൽ പുനരാരംഭിക്കും. ഉത്തർഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ അധ്യക്ഷതയിൽ ചേർന്ന ക്ഷേത്രസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ജൂൺമാസത്തിൽ ഉത്തർഖണ്ഡിലുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് യാത്രകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ഗംഗോത്രി, യമുനോത്രി, ഹേമകുണ്ഡ് സാഹിബ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ സെപ്റ്റംബറിൽ പുനരാരംഭിച്ചിരുന്നു.

തീർത്ഥാടകർക്കുള്ള താമസവും ഭക്ഷണവും ജില്ലാ ഭരണകൂടം ക്രമീകരിക്കും. തീർത്ഥാടകരുടെ ആരോഗ്യസംരക്ഷണത്തിനായി ഡോക്ടർമാരുടെ ഒരു സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കേദാറിലേക്ക് ഹെലികോപ്ടർ സർവീസും ഏർപ്പെടുത്തും.

TAGS: Badarinath | Kedarnath |