സ്‌നാപ്ഡീൽ വിഷ് പിക്കർ ഡോട്ട്‌കോമിനെ ഏറ്റെടുത്തു

Posted on: December 11, 2014

Wishpicker-Snapdeal-Big

ഇ – കൊമേഴ്‌സ് പോർട്ടലായ സ്‌നാപ്ഡീൽ വിഷ് പിക്കർ ഡോട്ട്‌കോമിനെ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മുതൽമുടക്ക് വ്യക്തമാക്കിയിട്ടില്ല. ഡൽഹി ഐഐടി ബിരുദധാരികളായ അപൂർവ് ബൻസാലും പ്രതീക് റത്തോറുമാണ് 2013 ൽ വിഷ് പിക്കർ സ്ഥാപിച്ചത്. സ്മാർട്ട് ഗിഫ്റ്റിംഗ് പ്ലാറ്റ്‌ഫോമാണ് വിഷ് പിക്കർ.

ഏതാനും മാസങ്ങൾക്കു മുമ്പ് ഡൂസ്ടൺ ഡോട്ട്‌കോമിനെയും സ്‌നാപ്ഡീൽ ഏറ്റെടുത്തിരുന്നു. ട്രെൻഡിയായ ഉത്പന്നങ്ങൾ കണ്ടെത്താനുള്ള സാങ്കേതികവിദ്യയാണ് ഡൂസ്ടൺ അവതരിപ്പിച്ചിരുന്നത്.