കേരളത്തിൽ ലോക്ക് ഡൗൺ കാലത്ത് അതിവേഗ ബ്രോഡ്ബാൻഡുമായി ജിയോ ഫൈബർ

Posted on: April 13, 2020

കൊച്ചി : ലോക്ക് ഡൗൺ കാലത്ത് കവറേജ് വർധിപ്പിക്കുന്നതിനൊപ്പം ജിയോ ഫൈബർ കേരളത്തിലെ പ്രധാന നഗരങ്ങളിൽ അതിവേഗ ബ്രോഡ്ബാൻഡ് കണ്ണെക്ടിവിറ്റി ഉറപ്പാക്കി. ജിയോ ഫൈബർ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് സേവനങ്ങൾ നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ലഭ്യമാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ ആളുകൾ വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നതിനാൽ പ്രധാന റെസിഡൻഷ്യൽ ഏരിയകളിൽ ജിയോ ഫൈബറിന്റെ നെറ്റ്വർക്ക് കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണ്. നൂറ് എംബിപിഎസ് മുതൽ ആരംഭിച്ച് 1 ജിബി വരെ പോകുന്ന അതിവേഗ ബ്രോഡ്ബാൻഡ് കുടുംബങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ചെറുകിട, വൻകിട സംരംഭങ്ങൾക്കും വിവിധ മേഖലകളിലെ പ്രൊഫഷണലുകൾക്കും ജിയോ ഫൈബർ നൽകുന്നു.

കൂടാതെ ലോക്ക് ഡൗൺ കാലയളവിൽ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ഡാറ്റ ഉപയോഗ ആവശ്യങ്ങൾ കണക്കിലെടുത്ത് നിലവിലുള്ള എല്ലാ ജിയോ ഫൈബർ പ്ലാനുകളിലും ജിയോ ഇരട്ടി ഡാറ്റ നൽകുന്നു.

തിരുവനന്തപുരത്ത്, കഴക്കൂട്ടം, മേനംകുളം, ജവഹർ നഗർ, പൂജപ്പുര, കൈമനം; കൊല്ലത്തു രണ്ടാംകുറ്റയിലും, മയ്യനാടിലും; ആലപ്പുഴയിൽ പഴവീട്, തട്ടമ്പള്ളി, വലിയകുളം; കൊച്ചി നഗരത്തിൽ ഫോർട്ട് കൊച്ചി, തേവര, കടവന്ത്ര, കലൂർ, എളമക്കര, പനമ്പിള്ളി നഗർ, കാക്കനാട്, തൃപ്പൂണിത്തുറ, കളമശേരി, ചങ്ങമ്പുഴ നഗർ, ആലുവ; തൃശൂരിൽ കുട്ടനെല്ലൂർ; കോഴിക്കോട് ഇരഞ്ഞിപ്പാലം, കാരാപ്പറമ്പ്, മാലപ്പറമ്പ്, ബിലാത്തികുളം, വേങ്ങേരി, നടക്കാവ്, മാവൂർ റോഡ്, മാങ്കാവ്. കണ്ണൂരിൽ താണ, പയ്യാമ്പലം, ബർണാശേരി എന്നിവിടങ്ങളിൽ ജിയോ ഫൈബർ സേവനങ്ങൾ ലഭ്യമാണ്.