പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

Posted on: March 24, 2020

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടുമണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടികൾ അദ്ദേഹം പ്രഖ്യാപിച്ചേക്കും.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യുവിന് ശേഷമാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രാബല്യത്തിലായത്.